ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഇന്ന്. രാത്രി ഏഴരയക്ക് ലഖ്‌നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. അവസരത്തിനൊത്ത് ഉയരുന്ന ബാറ്റര്‍മാരും ചെണ്ടകളെന്ന ചീത്തപ്പേര് മാറ്റിയ ബൗളര്‍മാരും തുടങ്ങി മാച്ചിൽ ഇതുവരെയെല്ലാം ആർസിബി ടീമിന് അനുകൂലമാണ്. കൂടുതല്‍ റിസ്‌ക്കെടുക്കാതെ ഫൈനല്‍ ഉറപ്പിക്കാനാണ് ഇനി ആര്‍സിബിയുടെ ശ്രമം.
12 മത്സരങ്ങളില്‍ 17 പോയിന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരിലൊരാളായി ഫിനിഷ് ചെയ്യാനാകും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലി തന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്. ജേക്കബ് ബേത്തല്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ തുടങ്ങിയ പവര്‍ഹിറ്റര്‍മാര്‍ക്ക് തകര്‍ത്തടിക്കാന്‍ പറ്റിയ വേദിയാണ് ലഖ്‌നൗ ഏകാന സ്റ്റേഡിയം. ബൗളിങ് നിരയിലേക്ക് വന്നാല്‍ പരുക്ക് ഭേദമായി ജോഷ് ഹേസല്‍വുഡിന് കളിക്കാനാവുമെന്നാണ് ആര്‍സിബി ആരാധകരുടെ പ്രതീക്ഷ.
പ്ലേ ഓഫ് കാണാതെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഇന്നത്തെ ജയം അനിവാര്യമാണ്. 12 കളിയില്‍ 4 ജയം ഉള്‍പ്പടെ 9 പോയിന്റ് മാത്രമാണ് എസ്ആര്‍എച്ചിന്റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തടയിട്ട ഹൈദരാബാദ് ബെംഗളൂരുവിന്റെ ടോപ് ടു ഫിനിഷിനും തടസമായെത്തുമോയെന്നും ആര്‍സിബി ആരാധകര്‍ക്ക് ആശങ്കയുണ്ട്.
TAGS: SPORTS | IPL
SUMMARY: Royal Challengers Bangalore vs Sunrisers Hyderabad match today in IPL
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…