KARNATAKA

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം തീരുമാനമെടുക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യു​മെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

“മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കി​ല്ല. എ​നി​ക്ക് ഉ​ട​നെ മു​ഖ്യ​മ​ന്ത്രി ആ​ക​ണം എ​ന്ന ആ​ഗ്ര​ഹം ഒ​ന്നു​മി​ല്ല. പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഈ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. എ​ന്ത് തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കും.’-​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന ഒ​രു നി​ർ​ദേ​ശ​ത്തോ​ടും താ​ൻ യോ​ജി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ത​നി​ക്ക് ഒ​രു സ​മു​ദാ​യം മാ​ത്ര​മെ ഉ​ള്ളു അ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഞാന്‍ സ്നേഹിക്കുന്നുവെന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
SUMMARY: I will not sit on the post of Chief Minister, I will do whatever the party tells me to do – D. K. Shivakumar

NEWS DESK

Recent Posts

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

20 seconds ago

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പുടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…

54 minutes ago

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

1 hour ago

കള്ളക്കടല്‍ പ്രതിഭാസം; കേരളത്തിൽ നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…

2 hours ago

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…

2 hours ago

ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യ ഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…

3 hours ago