KARNATAKA

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ദർശൻ എച്ച് വി ദക്ഷിണ കന്നഡയിലെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍

ബെംഗളൂരു: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ നിരവധി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരെ (ഡി.സി) പുനര്‍വിന്യസിച്ച് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആർ) വിജ്ഞാപനം പുറത്തിറക്കി.

ദക്ഷിണ കന്നഡ ജില്ലയുടെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി ദർശൻ എച്ച് വി ഐഎഎസിനെ നിയമിച്ചു. നിലവിലെ ഡി.സി മുല്ലൈ മുഹിലന് ബെംഗളൂരുവിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ആൻഡ് സ്റ്റാമ്പ്‌സ് കമ്മീഷണറുടെ ചുമതല നല്‍കി. ദർശൻ എച്ച് വി. നേരത്തെ ബെംഗളൂരുവിൽ വാണിജ്യ നികുതി അഡീഷണൽ കമ്മീഷണറായി (സർവീസ് അനാലിസിസ് വിംഗ്) ചുമതല വഹിക്കുകയായിരുന്നു.

സ്വരൂപ ടി.കെ. ഐ.എ.എസിനെ ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്വരൂപ ടി.കെ.ബെംഗളൂരുവിൽ ഇ-ഗവേണൻസ്, ഗ്രാമവികസനം, പഞ്ചായത്ത് രാജ് വകുപ്പ് ഡയറക്ടരുടെ ചുമതല വഹിക്കുകയായിരുന്നു.

ബാഗൽകോട്ട് ഡെപ്യൂട്ടി കമ്മീഷണറായ ജാനകി കെ എം, ഐഎഎസ് ബെംഗളൂരുവിലെ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറിയായി നിയമിതയായി. നിലവില്‍ ചുമതല വഹിച്ചിരുന്ന ഡോ. വിശാൽ ആർ, ഐഎഎസിന് പകരമായാണ് അവർ നിയമിതയായത്.

ഹാസൻ ഡെപ്യൂട്ടി കമ്മീഷണറായ സത്യഭാമ സി, ഐഎഎസ് സമഗ്ര ശിക്ഷണ കർണാടക, ബെംഗളൂരുവിന്റെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായി. ബെംഗളൂരു അർബനിലെ ജില്ലാ പഞ്ചായത്ത് സിഇഒ ലത കുമാരി കെ എസ്, ഐഎഎസ് ആണ് ഹാസനിലെ പുതിയ ഡി.സി. ബിബിഎംപിയിലെ സ്പെഷ്യൽ കമ്മീഷണറായ ഡോ. അവിനാശ് മേനോൻ രാജേന്ദ്രൻ ബെംഗളൂരുവിലെ നാഷണൽ ഹെൽത്ത് മിഷൻ ആൻഡ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് മിഷൻ ഡയറക്ടറായി നിയമിതനായി.

കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണറായ നളിനി അതുൽ, ഐഎഎസ് കല്യാണ കർണാടക മേഖല വികസന ബോർഡ് സെക്രട്ടറിയായും കലബുറഗിയിലെ ഗവൺമെന്റ്, പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ എക്സ്-ഒഫീഷ്യോ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.

SUMMARY: IAS reshuffle; Darshan HV is the new Deputy Commissioner of Dakshina Kannada

NEWS DESK

Recent Posts

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…

8 minutes ago

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച്‌ ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…

48 minutes ago

മുത്തശ്ശിയുടെ അരികില്‍ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…

2 hours ago

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച്‌ സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…

3 hours ago

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…

3 hours ago

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…

4 hours ago