തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിത്തുന്നത്. ബലാത്സംഗം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു.
യുവതിയുടെ ബാഗില്‍ നിന്ന് ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും വ്യാജ വിവാഹക്ഷണക്കത്തും കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് സുകാന്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. പ്രതിക്കായുളള തിരച്ചില്‍ ഇപ്പോഴും നടക്കുകയാണ്. സുകാന്തും കുടുംബവും ഒരുമിച്ചല്ല ഒളിവില്‍ പോയിരിക്കുന്നതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
കേരളത്തിന് പുറത്തേക്കും ഇയാള്‍ക്കായുളള തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. 2024 ജൂലായിലാണ് യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗർഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയില്‍ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികള്‍ എന്നാണ് പരിചയപ്പെടുത്തിയത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാള്‍ ചില വ്യാജ രേഖകള്‍ ഉണ്ടാക്കിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.
TAGS : LATEST NEWS
SUMMARY : IB officer’s death; More charges filed against friend Sukant
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…