ലാഹോർ: ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായി അഫ്ഗാനിസ്താൻ ഓപ്പണർ ഇബ്രാഹീം സദ്രാൻ. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് താരം കുറിച്ചത്. 146 പന്തിൽ 12 ഫോറും ആറു സിക്‌സറും സഹിതമാണ് സദ്രാൻ 177 റൺസെടുത്തത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ 165 റൺസ് നേടിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിന്‍റെ റെക്കോർഡാണ് സദ്രാന്‍ തകർത്താണ്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സദ്രാന്റെ സെഞ്ചുറി ബലത്തിൽ അഫ്ഗാനിസ്താൻ ഇംഗ്ലണ്ടിനെതിരേ ഏഴുവിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ന്യൂസീലൻഡിന്റെ നഥാൻ ആസിൽ 2004-ൽ പുറത്താവാതെ നേടിയ 145 റൺസായിരുന്നു ചാമ്പ്യൻസ് ട്രോഫിയിൽ ഇതുവരെയുള്ള ടോപ് സ്കോർ. സിംബാബ്വെയുടെ ആൻഡി ഫ്ളവറും 145 റൺസ് നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു അഫ്ഗാനിസ്താൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും സദ്രാന്റേതുതന്നെയാണ്. 2022-ൽ ശ്രീലങ്കയ്ക്കെതിരേ 162 റൺസ് നേടിയ സ്വന്തം റെക്കോഡ് തന്നെയാണ് സദ്രാൻ തകർത്തത്. ഏകദിനത്തിൽ വ്യക്തിഗത സ്കോർ രണ്ടുതവണ 150-ന് മുകളിൽ കടക്കുന്ന ഒരേയൊരു അഫ്ഗാൻ ബാറ്ററും സദ്രാൻ തന്നെയാണ്.
TAGS: SPORTS
SUMMARY: Ibrahim Zudran creates new history in Champions trophy
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…