ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.13 % വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തില്‍ ദക്ഷിണ മേഖലയാണ് മുന്നില്‍. ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെയും ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 6 വരെയുമാണ് നടന്നത്.
റെക്കോഡ് വിജയശതമാനമാണ് കേരളത്തിലെ സ്‌കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം പേരും വിജയിച്ചു. ആകെ വിജയശതമാനം യഥാക്രമം 99.18-ഉം 99.13-മാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസാണ് (CISCE) ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം.
ഇതിന് പുറമെ ഡിജിലോക്കർ (DigiLocker), എസ്എംഎസ് (SMS) സംവിധാനങ്ങൾ വഴിയും മാർക്ക് ലിസ്റ്റുകൾ ലഭ്യമാകും. കേരളത്തിൽ, 166 സ്‌കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികൾ (3,795 ആൺകുട്ടികൾ, 4,066 പെൺകുട്ടികൾ) ഐസിഎസ്ഇ പരീക്ഷ എഴുതി. ഇതിൽ 7,858 പേർ വിജയിച്ചു. മൂന്ന് വിദ്യാർഥികൾ (രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി) ഐസിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു.
85 സ്‌കൂളുകളിൽനിന്ന് 3,058 വിദ്യാർഥികൾ (1,551 ആൺകുട്ടികൾ, 1,507 പെൺകുട്ടികൾ) ഐഎസ്‌സി പരീക്ഷ എഴുതി. ഇതിൽ 3,057 പേർ യോഗ്യത നേടി. ഒരാൾ മാത്രമാണ് പരാജയപ്പെട്ടത്.
SUMMARY: ICSE Class 10th, ISC Class 12th exam results declared
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865…
ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും 'ശ്രീ…
കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…
തിരുവനന്തപുരം: രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നത് മേയ് 14ലേക്ക് മാറ്റി. തിരുവനന്തപുരം…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…