കൊച്ചി: നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ സാന്ദ്ര തോമസ്. സുരേഷ് കുമാർ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് സുരേഷ് കുമാർ ആണെന്നും സാന്ദ്ര പറയുന്നു.
പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടുമെന്നും തനിക്ക് ഈ ജോലി മാത്രമേ അറിയൂവെന്നും സാന്ദ്ര പറഞ്ഞു. ഇത്രയും അഡ്വാന്‍സ്ഡായ ഈ കാലഘട്ടത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലുമില്ലെന്നും രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടുന്നു.
അസോസിയേഷന്റെ ബില്‍ഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയൻ സാറിനെ സപ്പോർട്ട് ചെയ്തതിന്റെ പേരില്‍ കുറച്ചുപേർ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ്ത് വയ്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി വരികയാണെന്ന് അവർ കുറ്റപ്പെടുത്തി.
അതേസമയം തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയില്‍ പറയുന്നു.
TAGS : SANDRA THOMAS
SUMMARY : If not allowed to make a film, will put it on YouTube: Sandra Thomas
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…