പനജി: 55ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകന്‍. വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രമാണ് ‘സ്വതന്ത്ര വീർ സവർക്കർ’. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജരേക്കറും റിഷി വിമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
262 ചിത്രങ്ങളുടെ പട്ടികയിൽനിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലില്‍ ഇടംപിടിച്ചിട്ടുണ്ട്. ആടുജീവിതം, ലെവല്‍ക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കും.
ജിഗര്‍ത്തണ്ട, ഡബിള്‍ എക്‌സ് എന്നീ തമിഴ് ചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനോരമയിലെ നോണ്‍ ഫീച്ചര്‍വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം ഗര്‍ ജൈസ കുച്ച് ആണ്. ഹര്‍ഷ് സംഗാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവന്‍ ചലച്ചിത്രോത്സവം.
<BR>
TAGS : IFFI-2024 | SWATANTRYA VEER SAVARKAR
SUMMARY : IFFI: Indian Panorama Inaugural Film ‘Swatantra Veer Savarkar’
ലോക ചാപ്റ്റർ 1 : ചന്ദ്ര’ മികച്ച വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്നതിനിടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ…
കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…
പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…
മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍…
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം…
ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം…