ബാംഗ്ലൂർ കലാസാഹിത്യ വേദി ഇഫ്താർ വിരുന്ന്

ബെംഗളൂരു: ബാംഗ്ലൂർ കലാസാഹിത്യ വേദിയും ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം  ചേർന്ന് മല്ലേഷ്പളായ സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോയിൽ നടന്നു. നൂറ്റിഅമ്പതോളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഡോ. സന്തോഷ്‌ കുമാർ വിശിഷ്ടാതിഥി ആയിരുന്നു. കലാസാഹിത്യ വേദി അധ്യക്ഷൻ ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു

അബ്‌ദുൾ റൗഫ് സ്വാഗതവും ഗീത ശശികുമാർ നന്ദിയും പറഞ്ഞു. പൊന്നമ്മദാസ്, വിജി കൊല്ലം, നളിനിആൻ, മോഹൻ ദാസ്, പ്രശാന്ത് കൈരളി എന്നിവർ സംസാരിച്ചു. ഇഫ്താർ വിരുന്നിന് ശേഷം മെലഡി റോക്കിന്റെ സംഗീതവിരുന്ന് അരങ്ങേറി.
SUMMARY: IFTHAR MEET

LEAVE A REPLY

Please enter your comment!
Please enter your name here