ഫാസ്‍ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ യാത്രക്ക് ഇനി മുതല്‍ ചെലവേറും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച വാർഷിക ഫാസ്ടാഗ് നിരക്കില്‍ നേരിയ വർധനവ് ഉണ്ടാകാൻ പോകുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. 2026 ഏപ്രില്‍ ഒന്ന് മുതല്‍ വാർഷിക പാസ് നിരക്ക് 3,000 രൂപയില്‍ നിന്ന് 3,075 രൂപയായി ഉയരും. പണപ്പെരുപ്പം കണക്കിലെടുത്താണ് 2.5 ശതമാനം വർധനവ് വരുത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

ദേശീയപാത അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, പുതിയ നിരക്ക് 2026-27 സാമ്പത്തിക വർഷത്തേക്കാണ് ബാധകമാകുന്നത്. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ വാർഷിക പാസ്. ഒരു വർഷത്തേക്കോ അല്ലെങ്കില്‍ 200 തവണ യാത്ര ചെയ്യാനോ (ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ) ഈ പാസ് ഉപയോഗിക്കാം.

ദേശീയ പാതകളിലൂടെ പതിവായി യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും ടോള്‍ നല്‍കുന്നതിന് പകരം, ഒറ്റത്തവണയായി ഈ പാസ് എടുക്കുന്നത് വഴി വലിയ സാമ്ബത്തിക ലാഭം ലഭിക്കുന്നു. നിലവില്‍ 56 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് ‘രാജ്മാർഗ് യാത്ര’ ആപ്പ് വഴിയോ അല്ലെങ്കില്‍ എൻ.എച്ച്‌.എ.ഐ (NHAI) വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി പാസ് എടുക്കാവുന്നതാണ്.

പേയ്മെന്റ് പൂർത്തിയാക്കി രണ്ട് മണിക്കൂറിനുള്ളില്‍ നിലവിലുള്ള ഫാസ്‌ടാഗുമായി പാസ് ബന്ധിപ്പിക്കപ്പെടും. ടോള്‍ പ്ലാസകള്‍ പൂർണ്ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് മാറുകയാണ് വാർഷിക പാസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ യു.പി.ഐ (UPI) വഴി പണമടച്ചാല്‍ 25 ശതമാനം അധിക നിരക്കും, പണമായി നല്‍കുകയാണെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടിയും പിഴയായി നല്‍കേണ്ടി വരും.

പുതിയ ഫാസ്‌ടാഗ് രജിസ്ട്രേഷനുകള്‍ക്കായി വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് കെ.വൈ.സി നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വാർഷിക പാസ് നിരക്കിലെ വർധനവ് ചെറുതാണെങ്കിലും, സ്ഥിരം യാത്രക്കാർക്ക് ഇത് ഇപ്പോഴും ലാഭകരമായ ഒരു ഓപ്ഷനാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

SUMMARY: FASTag annual pass rate increased; new rate effective from April 1

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories