ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കണ്വെൻഷൻ സെന്റർ പൊളിച്ചു നീക്കി. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോണ്‍സ് ആൻഡ് അസറ്റ് മോണിറ്ററിങ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് നടപടി. നാഗാർജുനയുടെ എൻ-കണ്വെൻഷൻ സെന്ററിന് എതിരെയാണ് നടപടിയെടുത്തത്.
ഭൂമി കൈയേറിയന്നെത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയർന്ന കണ്വെൻഷൻ സെന്ററിനെതിരെയാണ് നടപടിയുണ്ടായത്. 10 ഏക്കർ സ്ഥലത്താണ് എൻ-കണ്വെൻഷൻ സെന്റർ നിർമിച്ചത്. വർഷങ്ങളായി കണ്വെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് തർക്കം നിലനില്‍ക്കുന്നുണ്ട്. താമിഡികുന്ത തടാകത്തിന്റെ ബഫർ സോണിലാണ് തടാകം നിർമിച്ചതെന്നായിരുന്നു ആരോപണം.
തടാകവുമായി ബന്ധപ്പെട്ട 1.12 ഏക്കർ ഭൂമി കണ്വെൻഷൻ സെന്റർ കൈയേറിയെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബഫർ സോണില്‍ രണ്ട് ഏക്കറില്‍ നിർമാണ പ്രവർത്തനവും നടത്തിയിരുന്നു.
TAGS : NAGARJUNA | HYDERABAD
SUMMARY : Illegal construction: Actor Nagarjuna’s convention center demolished
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…