ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. സൈബർ ക്രൈം യൂണിറ്റിൽ നിന്നും സെൻട്രൽ ക്രൈം ബ്രാഞ്ചിൽ നിന്നുമുള്ള സംഘമാണ് റെയ്ഡ് നത്തിയത്. സൈബർ ക്രൈം പോലീസില്‍ വൊഡാഫോൺ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്.
ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ നടത്തിപ്പുകാരനെന്നു സംശയിക്കുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
വാടക വീട്ടിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പിടികൂടിയ സിം കാർഡുകളും സിം ബോക്സുകളും സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചുവെന്നാണ് പോലീസ് നിഗമനം. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിലൂടെ മൊബൈൽ സേവനദാതാക്കളായ കമ്പനികൾക്ക് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
SUMMARY: Illegal telephone exchange; Malayali escapes during raid
തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേളന്നൂർ…
ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു.…
ബെംഗളൂരു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന കേസിന് ഹൈക്കോടതി സ്റ്റേ. കുമാരസ്വാമിയുടെ ഹർജിയിലാണ് ഹൈക്കോടതി കേസിൽ…
ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ്…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…