അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ റെയ്ഡ്; മലയാളി കടന്നുകളഞ്ഞു

ബെംഗളൂരു: അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ചില്‍ പോലീസ് നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപവിലമതിക്കുന്ന 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവ പിടിച്ചെടുത്തു. സൈബർ ക്രൈം യൂണിറ്റിൽ നിന്നും സെൻട്രൽ ക്രൈം ബ്രാഞ്ചിൽ നിന്നുമുള്ള സംഘമാണ് റെയ്ഡ് നത്തിയത്. സൈബർ ക്രൈം പോലീസില്‍ വൊഡാഫോൺ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്.

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇതിന്റെ നടത്തിപ്പുകാരനെന്നു സംശയിക്കുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

വാടക വീട്ടിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പിടികൂടിയ സിം കാർഡുകളും സിം ബോക്സുകളും സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചുവെന്നാണ് പോലീസ് നിഗമനം. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിലൂടെ മൊബൈൽ സേവനദാതാക്കളായ കമ്പനികൾക്ക് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
SUMMARY: Illegal telephone exchange; Malayali escapes during raid

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

അധ്യായം 49 📖 കൊലക്കത്തി തേടി സിബിഐ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   2001...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

Related Articles

Popular Categories