രാജ്യാന്തര ഫൂട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ നായകൻ ഇൽകായ് ഗുണ്ടോഗൻ. ഇനി ദേശീയ ടീമിന്റെ ആരാധകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ യൂറോയിൽ ജർമനിയെ നയിച്ചത് ബാഴ്സ താരമായ ഇദ്ദേഹമായിരുന്നു. ദേശീയ കുപ്പായത്തിൽ 82 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 19-ഗോളുകളും നേടി. സജീവ ഫുട്ബോളിലെ മികച്ച മിഡ്ഫീൾഡർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ഗുണ്ടോഗൻ
രാജ്യത്തിനായി ഇത്രയും മത്സരങ്ങൾ കളിക്കാനായത് അവിശ്വസനീയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ നയിക്കാനായതാണ് കരിയറിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. യൂറോകപ്പിന് മുൻപ് ക്ഷീണിതനായിരുന്നു ഇതോടെയാണ് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചത്.
കഴിഞ്ഞ വർഷമാണ് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം കറ്റാലന്മാർക്കൊപ്പം ചേർന്നത്. അതേസമയം വീണ്ടും ഗുണ്ടോഗനെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ ശ്രമം. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ പ്രധാന താരമായിരുന്നു. ഡോർട്ട്മുണ്ടിൽ 106 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടിയ ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയിൽ 188 മത്സരങ്ങളിൽ നിന്ന് 44 തവണ വലകുലുക്കി.
TAGS: SPORTS | FOOTBALL
SUMMARY: Germany Captain Ilkay Gundogan Announces International Retirement
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…