കൊച്ചി: വൈറ്റിലയിൽ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ. വൈറ്റില ആർക്ടിക് ഹോട്ടലിൽ നടന്ന ലഹരി പരിശോധനയിലാണു ഡാൻസാഫ് സംഘം യുവതികളെ പിടികൂടിയത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്.
പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയില്‍ ഉള്ള 11 പേരും മലയാളികളാണെന്നു പോലീസ് പറഞ്ഞു. സൗത്ത് എ സി പിയുടെ നേതൃത്വലായിരുന്നു പരിശോധന. രണ്ടുമണിക്കൂറിലേറെ പരിശോധന നീണ്ടു. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
<BR>
TAGS : IMMORAL TRAFFIC | KOCHI
SUMMARY : Immoral traffic under the guise of a spa; 11 young women arrested in Kochi
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം…
കൊല്ലം: കൊല്ലത്ത് മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന്…
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും…
തിരുവനന്തപുരം: 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്കാണ്…
വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത്…