LATEST NEWS

കാസറഗോഡ് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍

കാസറഗോഡ്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസറഗോഡ് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ഥി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പോലീസ് നടപടി. ഇതേ സ്‌കൂളില്‍ തന്നെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക പറഞ്ഞു.

SUMMARY: Impersonation in Kasaragod Plus Two exam; 20-year-old man appeared for the exam

NEWS BUREAU

Recent Posts

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

12 minutes ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

49 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…

1 hour ago

ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…

2 hours ago

എസ്എസ്എൽസി പരീക്ഷ: ജൂബിലി സ്‌കൂളിന് 100% വിജയം

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…

2 hours ago

എസ്എസ്എൽസി; എംഎം.എ ക്രസൻ്റ് സ്‌കൂളിന് നൂറുമേനി

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ…

2 hours ago