LATEST NEWS

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ ത​ര​ബ​ന​ഹ​ള്ളി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം നടന്നത്. സുമലത, അമ്മ മഞ്ജമ്മ, അച്ഛൻ ശ്രീറാം എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റ മൂന്ന് പേരും ഗുരുതരാവസ്ഥയിൽ വിക്ടോറിയ ഹോസ്പിറ്റയിൽ ചികിത്സയിലാണ്. ഇതില്‍ മഞ്ജമ്മയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതി പാണ്ടു എന്ന ചന്തു ഓ​ടി ര​ക്ഷ​പ്പെ​ട്ടുവെങ്കിലും ഇയാളെ പോലീസ് പിടികൂടി.

സുമലതക്ക് രണ്ട് ആൺമക്കളുണ്ട്.  പാണ്ടുവിനും ഭാര്യയും കുട്ടികളുമുണ്ട്. പാണ്ടുവും സുമലതയും ഇൻസ്റ്റാഗ്രാം വഴിയാണ് അടുപ്പത്തിലായത്. പോലീസ് പറഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഇ​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​യി. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​യ്യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. ആക്രമണത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: In Bengaluru, a young man doused his girlfriend and parents with petrol and set them on fire, three of them in critical condition.

NEWS DESK

Recent Posts

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…

4 minutes ago

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19)…

47 minutes ago

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…

1 hour ago

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

2 hours ago

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…

2 hours ago

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…

2 hours ago