ബെംഗളൂരു : ഉഡുപ്പി ബ്രഹ്മവാർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കൊല്ലം ഒടനവട്ടം അരയക്കുന്നിൽ സ്വദേശിയും ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയുമായിരുന്ന ബിജുമോഹൻ (45) മരിച്ച സംഭവത്തിൽ എ.എസ്.ഐയേയും വനിത ഹെഡ് കോൺസ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു. എ.എസ്.ഐ ബി.ഇ.മധു, എ.സുജാത എന്നിവരെയാണ് ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ സസ്പെൻഡ് ചെയ്തത്. മണിപ്പാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എ.എസ്.ഐക്കും ഹെഡ്കോൺസ്റ്റബ്ളിനും എതിരെ നടപടിയെടുത്തതെന്ന് ജില്ല പോലീസ് സൂപ്രണ്ട് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് ബിജുമോഹൻ ഉഡുപ്പി ബ്രഹ്മവാർ പോലീസ് സ്റ്റേഷനിൽ മരിച്ചത്. തിങ്കളാഴ്ച ബ്രഹ്മവാർ സർക്കാർ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടി തുടങ്ങുന്നതിനിടെ ബിജുമോന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. തുടർന്ന് ബന്ധുക്കളുടെ നിർബന്ധത്തിനുവഴങ്ങി മൃതദേഹം മണിപ്പാൽ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചെർക്കാടിയിലെ വീട്ടിൽ കയറി വീട്ടുകാരെ ഉപദ്രവിച്ചുവെന്ന പരാതിയിൽ ശനിയാഴ്ച രാത്രി ഒൻപതിനാണ് ബിജുമോഹനെ സ്റ്റേഷനിലെത്തിച്ചത്. ഞായറാഴ്ച പുലർച്ചെ 3.45-ന് ബിജു ലോക്കപ്പിൽ കുഴഞ്ഞുവീണുവെന്നും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു..
അതേസമയം ബിജുമോഹന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച സഹോദരങ്ങൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഉഡുപ്പി എസ്.പി. കെ. അരുണിന് പരാതി നൽകി. പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. മരണശേഷമാണ് ബിജുവിനെതിരെയുള്ള പരാതിയില്‍ എഫ്ഐആര്‍ ഇട്ടതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബിജുവിനെ നാട്ടുകാരും പോലീസും മര്‍ദിച്ചിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : UDUPI | CUSTODY DEATH
SUMMARY : In Karnataka, a native of Kollam died in police custody; Suspension of ASI and woman head constable
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…