മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ വി.ആർ.വിനോദ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകിയെന്നും കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ നഗ്നതാപ്രദർശനം നടത്തിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.
SUMMARY: Inappropriate behaviour. BLO removed from post
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'പറന്നുയരാനൊരു ചിറക്' ബെംഗളൂരുവിൽ…
പത്തനംതിട്ട: പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർക്കുന്നതിനായി കണ്ടെത്തിയതിനെ…
കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 10…
കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം…
കൊച്ചി: എറണാകുളത്ത് മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ്…