KERALA

പാലക്കാട് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും മർദിച്ച സംഭവം; രണ്ടുപേർ അറസ്റ്റില്‍

പാലക്കാട്: കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു മർദിച്ചസംഭവത്തില്‍ രണ്ടു പേർ അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ യുവതിയെയും ബൈക്കിലെത്തിയ യുവാവിനയുമാണ് മർദിച്ചതെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

ചാലിശ്ശേരി സി.ഐ ആര്‍. കുമാര്‍, എസ്.ഐമാരായ ശ്രീലാല്‍, അരവിന്ദാക്ഷൻ, എസ്.സി.പി.ഒ രഞ്ജിത്ത്, സജിത്ത്, സി.പി.ഒമാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നത്.
SUMMARY: Incident of Palakkad moral police chamanju beating a young man and a young woman; Two people were arrested

NEWS DESK

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

51 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

2 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

3 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

4 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago