പ്രമുഖ തെലുങ്ക് സിനിമാ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനും രാം ചരണ്‍ നായകനായെത്തിയ ഗെയിം ചേഞ്ചർ സിനിമയുടെ പ്രൊഡ്യൂസറുമായ ദില്‍ രാജുവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത് .
അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവീസിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നവീൻ യേർനേനി, യലമഞ്ചിലി രവിശങ്കർ, സിഇഒ ചെറി എന്നിവരുടെ വസതിയിലും പോലീസ് റെയ്ഡ് നടത്തി.
എട്ട് സ്ഥലങ്ങളിലായി 55 സംഘങ്ങള്‍ പരിശോധന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദില്‍ രാജുവിന്റെ നിർമ്മാണത്തില്‍ പുറത്തു വന്ന ചിത്രങ്ങളാണ് ഗെയിം ചേഞ്ചർ, സംക്രാന്തികി വാസ്തുനം എന്നിവ.
വിജയ്‌യുടെ വാരിസ് എന്ന ചിത്രവും ഇദ്ദേഹമായിരുന്നു നിർമിച്ചിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ദില്‍ രാജുവിൻ്റെ അടുത്ത നിർമ്മാണ സംരംഭം നിതിൻ നായകനാകുന്ന തമ്മുഡാണ്.
TAGS : PUSHPA 2
SUMMARY : Income Tax Raid on Pushpa 2 Producers’ Houses and Firms
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…