ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. അതേസമയം പുതുക്കിയ സമയപരിധി അവസാനിക്കാനിരിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനൽ അസോസിയേഷനുകൾ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
സമയപരിധി നീട്ടുമെന്ന് പ്രതീക്ഷിച്ച് റിട്ടേൺ സമർപ്പിക്കാതിരിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിശ്ചിത സമയത്ത് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകർ 5,000 രൂപ പിഴ നൽകേണ്ടി വരും.
ആറ് കോടിയിലധികം റിട്ടേണുകൾ ഇതുവരെ ലഭിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഐ.ടി.ആർ ഫയലിങ്, നികുതി അടക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും കൂടാതെ കാളുകൾ, ലൈവ് ചാറ്റുകൾ, വെബ്എക്സ് സെഷനുകൾ, ട്വിറ്റർ/എക്സ് എന്നിവയിലൂടെ പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 31 വരെ 7.28 കോടി ഐ.ടി.ആറുകളാണ് ഫയൽ ചെയ്തത്.
SUMMARY: Income tax return: Last day tomorrow
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…
തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…