തിരുവനന്തപുരം: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരുന്ന തരത്തില്‍ തീരുമാനമുണ്ടാക്കാനും ധാരണയായി.
SUMMARY: Indefinite private bus strike called off
ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു…
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം…
ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ്…
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത്…
ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…