ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ രണ്ടാം ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. ഡൽഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് ഇന്ന് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണുമായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരായി എത്തുകയെന്നാണ് സൂചന. റണ്ണൊഴുകുന്ന പിച്ചാണ് സ്റ്റേഡിയത്തിലെത്. സഞ്ജുവിന്റെയും സൂര്യകുമാര്‍ യാദവിന്റെയുമൊക്കെ വെടിക്കെട്ട് ബാറ്റിങ് ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 29 റണ്‍സുമായി നില്‍ക്കവെ ക്യാച്ച് നല്‍കി പുറത്തായിരുന്നു. തന്ത്രപരമായി ഓരോ ബോളര്‍മാരെയും നേരിടുന്ന താരത്തിന്റെ പക്വത തിരികെ എത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമനായി ആയിരിക്കും ഈ മത്സരത്തിലും ഇറങ്ങുകയെങ്കില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും റിയാന്‍ പരാഗും ഇതിന് തുടർച്ചയായി കാലത്തിലിറങ്ങും. ബോളിങില്‍ അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും വാഷിംഗണ്‍ സുന്ദറും ടീമിലെത്തും. ഇന്ത്യ ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് ടി-20യില്‍ ബംഗ്ലാദേശിന് ജയിക്കാനായത് ഒറ്റക്കളിയില്‍ മാത്രമായിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും.
TAGS: SPORTS | CRICKET
SUMMARY: India Bangladesh second t20 cricket match today
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ അഡ്വക്കേറ്റ് സംഗീത് ലൂയിസാണ്…
ജമ്മുകശ്മീർ: സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. മൂന്ന് സൈനികർക്ക് വീരമൃത്യു. 15 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…