ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന തിലക് വര്‍മയാണ് മാച്ചിലെ താരം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന തിലക് വര്‍മ, അവസാനം 2 ബൗണ്ടറി അടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മിക്ക ബാറ്റര്‍മാര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ നേടി.
45 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ മറുപടി ബാറ്റിംഗും തകര്‍ച്ചയോടെ ആയിരുന്നു.19 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാര്‍ മടങ്ങി. 5 റണ്‍സ് ആയിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇടയ്ക്ക് വിക്കറ്റുകള്‍ വീണെങ്കിലും 72 റണ്‍സെടുത്ത തിലക് വര്‍മ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. തിലക് വര്‍മ തന്നെയാണ് മത്സരത്തിലെ താരം.
TAGS: SPORTS | CRICKET
SUMMARY: India beats England in second T20
ന്യൂഡൽഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള…
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സഹോദരന്റെ കത്ത്. പുതിയ തിയതി തേടി…
മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ…
കോഴിക്കോട്: പശുക്കടവില്‍ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ അയല്‍വാസി പോലീസ് കസ്റ്റഡിയില്‍. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ആണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ 'സ്‌മൃതി- 2025' പ്രകാശനം ചെയ്തു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത…