Categories: SPORTSTOP NEWS

ടി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ ഉറപ്പിക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന ശക്തമായ നിലയിൽ ആയിരുന്നു ശ്രീലങ്ക. 48 പന്തിൽ 79 റൺസടിച്ച പാതും നിസങ്കയുടെയും 45 റൺസെടുത്ത കുശാൽ മെൻഡിസിൻറെയും ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് കളി നഷ്ടമായെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാൽ ഒമ്പതാം ഓവറിൽ അർഷ്ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. വെറും അഞ്ച് റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാൻ പരാഗായിരുന്നു ബോളിങ്ങിൽ തിളങ്ങിയത്. അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടിൽ നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസ് നേടിയത്. ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാൾ – ശുഭ്മാൻ ഗിൽ സഖ്യം മികച്ച തു‍ടക്കമാണ് നൽകിയത്. ക്യാപ്റ്റൻ സൂര്യയുടെ ഇന്നിങ്സും സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 22 പന്തിൽ നിന്ന് ഫിഫ്റ്റിയടിച്ച സൂര്യ 26 പന്തുകൾ നേരിട്ട് 58 റൺസെടുത്താണ് മടങ്ങിയത്.

TAGS: SPORTS | INDIA | SRILANKA
SUMMARY: India vs Sri Lanka 1st T20I Highlights: Men in Blue Drub Lankan Lions to Take Early Series Lead

Savre Digital

Recent Posts

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

21 minutes ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

26 minutes ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

58 minutes ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

2 hours ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

3 hours ago