Categories: SPORTSTOP NEWS

ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി-20ക്ക്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ 2022 നവംബര്‍ 22നായിരുന്നു ആ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍. അന്ന് രോഹിത് ശര്‍മയെയും കൂട്ടരെയും പത്ത് വിക്കറ്റിന് നിര്‍ദാക്ഷിണ്യം തോല്‍പ്പിച്ചുകളഞ്ഞ ജോസ് ബട്ട്‌ലറും സംഘവും ഫൈനലില്‍ കപ്പടിച്ചു.

ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കായി വീണ്ടും രോഹിത്തും സംഘവും രണ്ടാം സെമി പോരാട്ടത്തിനിറങ്ങുന്നു. മറുവശത്ത് അതേ ജോസ് ബട്ട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലീഷ് പടയും. സൂപ്പര്‍ എട്ടില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ഒന്നില്‍ നിന്നും ജേതാക്കളായാണ് ഭാരതത്തിന്റെ സെമി പ്രവേശം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെ തോല്‍പ്പിച്ചു. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ നാലില്‍ മൂന്ന് കളിയും ജയിച്ചു. കാനഡയ്‌ക്കെതിരായ മത്സരം മഴ കാരണം നടന്നില്ല. തോല്‍വി അറിയാതെയാണ് ഇന്ത്യ ലോകകപ്പിന്റെ നോക്കൗട്ട് പോരിനിറങ്ങുന്നത്.

സൂപ്പര്‍ എട്ടില്‍ ജോസ് ബട്ട്‌ലറുടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആദ്യമത്സരത്തിലെ ഈ തോല്‍വിയോടെ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെയും അമേരിക്കയെയും മികച്ച റണ്‍നിരക്കില്‍ തോല്‍പ്പിച്ചുകൊണ്ടാണ് അവര്‍ സെമിബെര്‍ത്ത് ഉറപ്പാക്കിയത്. അതിന് മുമ്പ് ഗ്രൂപ്പ് ബിയില്‍ നിന്നും ഒരുവിധത്തിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ രണ്ടാം സ്ഥാനക്കാരായി കടന്നുകൂടിയത്. ഒരു കളി മഴ കവര്‍ന്നെടുത്തപ്പോള്‍ സ്‌കോട്ട്‌ലന്‍ഡുമായി തുല്യപോയിന്റ് നിലയിലായി. അഞ്ച് വീതം പോയിന്റുകളാണ് ഇരുകൂട്ടരും നേടിയത്. റണ്‍നിരക്കിന്റെ ആനുകൂല്യത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു.

നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 24 റണ്‍സ് വിജയത്തോടെയാണ് ഇന്ത്യ സെമിയിലേക്കുള്ള വഴി കൃത്യമാക്കിയത്. ഇംഗ്ലണ്ടും ഇന്ത്യ തമ്മില്‍ ഇതേവരെ 23 ട്വന്റി-20 കളില്‍ ഏറ്റുമുട്ടി. അതില്‍ 12 ജയവും ഇന്ത്യക്കായിരുന്നു.

TAGS: SPORTS | WORLDCUP
SUMMARY: India england to faceoff today in worldcup

Savre Digital

Recent Posts

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി

ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…

2 hours ago

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…

2 hours ago

മരിക്കാൻ പോവുകയാണെന്ന് വീഡിയോ; മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കി

മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…

3 hours ago

ഹൃദയാഘാതം; നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…

3 hours ago

പ്രേതബാധ ആരോപിച്ച് 5 മണിക്കൂർ ക്രൂരമർദനം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ അറസ്റ്റിൽ

ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

4 hours ago

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…

4 hours ago