Categories: SPORTSTOP NEWS

ന്യൂസീലൻഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌; 462 റൺസിന് ഇന്ത്യ പുറത്ത്

ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് മഴയെ തുടര്‍ന്ന് കളി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് നാല് പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യയുടെ സർഫറാസ് ഖാനും ഋഷഭ് പന്തും മിന്നുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്.

ന്യൂസിലൻഡിന്‍റെ 356 റൺസിന്‍റെ ലീഡ് തികച്ച ഇന്ത്യ കിവീസിന് മികച്ച വിജയലക്ഷ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റിൽ കന്നിസെഞ്ചറിയുമായി സർഫറാസ് തിളങ്ങി. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്‌സറും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്‍റെ ബാറ്റിങ്.

കെ.എൽ.രാഹുൽ (12), രവീന്ദ്ര ജഡേജ (5), ആർ.അശ്വിൻ (14), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയുടേത് വലിയ സ്‌കോറല്ലാത്തതിനാല്‍ ന്യൂസിലൻഡിനെ 100 റൺസിനുള്ളിൽ പുറത്താക്കാൻ ഇന്ത്യ കുറച്ച് കഷ്‌ടപ്പെടേണ്ടി വരും. എന്നാല്‍ നാളെ മുഴുവൻ മഴ പെയ്‌താൽ കളിയുടെ അവസാന ദിനം മാറ്റിവെക്കേണ്ടി വരും, സമനില മാത്രമായിരിക്കും പിന്നീട് ഏക ആശ്രയം.

TAGS: BENGALURU | SPORTS
SUMMARY: Rain stops play, New Zealand needs 107 runs to win after India all out for 462

Savre Digital

Recent Posts

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം:  വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ്‌ മുമ്പുവരെ…

6 hours ago

തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക…

6 hours ago

ഉമ്മൻചാണ്ടി അനുസ്മരണം

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ്…

6 hours ago

മഴ ശക്തം: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്,…

7 hours ago

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ഞായറാഴ്ച രാവിലെ 10.45 മുതല്‍ …

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ…

7 hours ago