ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍ നിന്ന് ഒമ്പത് റണ്‍സുമായാണ് രോഹിത് ഗ്രൗണ്ട് വിട്ടത്. മൂന്നമനായി ഇറങ്ങിയത് ഋഷഭ് പന്തായിരുന്നു. രണ്ട് ബോള്‍ നേരിട്ടെങ്കിലും ഒരു റണ്‍പോലും ഇല്ലാതെയാണ് പന്ത് പവലിയനിലേക്ക് മടങ്ങിയത്.
രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 23ന് രണ്ട് വിക്കറ്റ് എന്നതായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. പിന്നാലെ സൂര്യകുമാര്‍ യാദവ് ക്രീസില്‍ എത്തിയെങ്കിലും അഞ്ചാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറിക്ക് സമീപം ക്ലാസന്‍ ക്യച്ച് എടുത്തതോടെ ഇന്ത്യക്ക് മൂന്നുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്നതാണ് ഇന്ത്യന്‍ സ്‌കോര്‍. സൗത്ത് ആഫ്രിക്കക്കായി കേശവ് മഹാരാജ് രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
TAGS: SPORTS | WORLDCUP
SUMMARY: India gets poor start in worldcup
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…