പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാമിന്നിങ്സിൽ 238 റൺസിൽ പുറത്തായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ ബുംറയും, സിറാജും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ലീഡെടുത്തു. ഡിസംബർ ആറ് മുതൽ അഡലെയ്ഡ് ഓവലിൽ പരമ്പരയിലെ രണ്ടാം മത്സരം നടക്കും.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് തകർച്ച നേരിട്ട ടീം 150 റൺസിന് ഒന്നാമിന്നിങ്സിൽ ഓളൗട്ടായി. 41 റൺസെടുത്ത അരങ്ങേറ്റ താരം നിതീഷ് റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഓസ്ട്രേലിയ നാണം കെട്ടു. വെറും 104 റൺസിനാണ് ആദ്യ ഇന്നിങ്സിൽ ഓളൗട്ടായത്.
ക്യാപ്റ്റൻ ജസ്പ്രിത് ബുംറയായിരുന്നു ഇന്ത്യൻ ബോളിങ്ങിലെ ഹീറോ. 30 റൺസിന് അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഹർഷിത് റാണ മൂന്ന് വിക്കറ്റുകളും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടി.
TAGS: SPORTS | CRICKET
SUMMARY: Team India beat Australia by heavy runs in Perth Test
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള് എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…