മുംബയ്: ടി20 ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിനാണ് തോല്‍പിച്ചത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് പടുത്തുയര്‍ത്തി. മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കരുത്തായത്.വെറും 42 പന്തുകളില്‍ നിന്നാണ് ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 89 റണ്‍സ് സഞ്ജു നേടിയത്. ശിവം ദുബെ 25 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചതോടെ മത്സരം ആവേശത്തിന്റെ നെറുകയിലെത്തി.യുവതാരം ജേക്കബ് ബെഥേല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.48 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ ബെഥേലിന്റെ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണ്ടിയിരിക്കെ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ത്രോയില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് പോരാട്ടം അവസാനിച്ചു.
ഏഴ് വിക്കറ്റ് നഷ്ടത്തല്‍ 246 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റ് വീഴ്‌ത്തിയത് നിര്‍ണായകമായി.
അര്‍ഷ്ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി.സഞ്ജു സാംസണാണ് കളിയിലെ താരം. ജയത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
SUMMARY: India in the T20 World Cup final
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…