വനിത ട്വന്റി – 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫിയ ഡിവൈനിന്റെ പുറത്താകാതെയുള്ള 57 റൺസാണ് കിവീസ് ഇന്നിംഗ്സിന്റെ അടിത്തറ. സൂസി ബെയ്റ്റ്‌സ് 27, ജോര്‍ജിയ പ്ലിമ്മര്‍ 34 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ബൗളർമാരിൽ രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. അരുന്ധതി റെഡ്ഡിക്കും മലയാളി താരം ആശ ശോഭനയ്ക്കും ഓരോ വിക്കറ്റുകളും സ്വന്തമായി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റൺസുമായി ഷെഫാലി വർമയാണ് ആദ്യം പുറത്തായത്. സ്മൃതി മന്ദാന (12), ഹർമൻ പ്രീത് കൗർ (15), ജെമീമാ റോഡ്രിഗ്രസ് (13), റിച്ച ഘോഷ് (12), ദീപ്തി ശർമ (13) എന്നിങ്ങനെയാണ് മറ്റുപ്രധാന ബാറ്റർമാരുടെ സ്കോറുകൾ. 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 19 റൺസിന് നാലുവിക്കറ്റെടുത്ത റോസ്മേരി മെയർ, 15ന് മൂന്ന് വിക്കറ്റെടുത്ത ലീ തഹുഹു, ഓപ്പണർമാരെ മടക്കിയ എഡെൻ കാൾസെൻ എന്നിവർ കിവികൾക്കായി തിളങ്ങി. ഞായറാഴ്ച പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയും ഓസ്ട്രേലിയയും കൂടി ഉൾപ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലാണ് നിലവിൽ ഇന്ത്യ.
TAGS: SPORTS | WORLD CUP
SUMMARY: India lose to New Zealand in T20 worldcup
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…