ഹൈദരാബാദ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ ആദ്യം ഇന്ത്യ പിന്നിലായത്. എങ്കിലും ആദ്യ പകുതിയിൽ തന്നെ രാഹുൽ ഭേക്കെയിലൂടെ ഇന്ത്യ സമനില ഗോൾ നേടുകയായിരുന്നു.
മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ 19-ാം മിനിറ്റിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങ് സന്ധുവിന്റെ ഗുരുതര പിഴവ് മലേഷ്യയ്ക്ക് അപ്രതീക്ഷിത ലീഡ് നേടിക്കൊടുത്തു. 39-ാം മിനിറ്റിലാണ് ഇന്ത്യയുടെ സമനില ഗോൾ ഉണ്ടായത്. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ രാഹുൽ ഭേക്കെ തകർപ്പൻ ഹെഡറിലൂടെ വലിയിലാക്കി.
ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടർച്ചയായി എതിർടീം ബോക്സിലേക്ക് ഇന്ത്യ പന്ത് തൊടുത്തെങ്കിലും വലചലിപ്പിക്കാൻ ആയില്ല. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കുവൈറ്റിനോടാണ് ഇന്ത്യൻ ഫുട്ബോൾ ടീം അവസാനമായി വിജയിച്ചത്.
TAGS: SPORTS | FOOTBALL
SUMMARY: India Stay Winless In 2024 With Disappointing 1-1 Draw Against Malaysia
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…