അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് സേന പിന്തുടർന്ന് പിടിക്കുകയായിരുന്നു.
ഗുജറാത്ത് പോർബന്തർ തീരത്ത് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപത്താണ് സംഭവം. മണിക്കൂറുകളോളം പിന്തുടർന്ന് എത്തിയ ഇന്ത്യന്‍ സേന പാക് കപ്പലിനെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇരു സേനകളും മുഖാമുഖം വന്നതോടെ ഗത്യന്തരമില്ലാതെ പാക് മാരി ടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു
. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിൽ നിന്ന് അപകട സൂചന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാർഡിന്റെ അഗ്രിം എന്ന കപ്പല്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി പുറപ്പെടുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ ഏഴ് മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന കാലഭൈരവ് എന്ന ബോട്ടില്‍ നിന്നുമാണ് തൊഴിലാളികളെ പാക് സേന പിടികൂടിയത്.
അപായസൂചന ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് കപ്പല്‍ പരമാധി വേഗതിയില്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി മത്സ്യത്തൊഴിലാളികളുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേന അവരെ തടയുകയും കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാനും ആവശ്യപ്പെട്ടു. ഏഴ് മത്സ്യത്തൊഴിലാളികളേയും സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ് എന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
പാക് സേനയുടെ നടപടിക്കിടെ കാലഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതായും സൂചനകളുണ്ട്. മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോസ്റ്റ് ഗാർഡ്, പോലീസ്, ഇൻ്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: NATIONAL | PAKISTAN
SUMMARY: Pakistani patrol vessel chased for two hours, seven fishermen rescued by Indian Coast Guard
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…