LATEST NEWS

ചൈനയ്ക്ക് ശക്തമായ മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ

ഇറ്റാനഗര്‍: യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര നദീതടത്തിന്റെ പ്രധാന പോഷകനദികളിലൊന്നായ ദിബാങ്ങില്‍ 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയുടെ അണക്കെട്ട് പദ്ധതിയിടുന്നത്.

പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് അണക്കെട്ടിന്റെ നിര്‍മാണ ചുമതല. 2880 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം കൂടി ലക്ഷ്യമിടുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള ആഗോള ടെന്‍ഡര്‍ വിളിച്ചു. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി സാധ്യമാകുന്നതോടെ അരുണാചല്‍ പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.

ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.

ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
SUMMARY: India to build a huge dam on Brahmaputra

 

NEWS DESK

Recent Posts

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ക്കം ആ​ങ്ങാ​വി​ള​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യി​ക്ക​ര ക​ട​വി​ൽ അ​ബി, വ​ക്കം ചാ​മ്പാ​വി​ള…

4 hours ago

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

5 hours ago

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…

6 hours ago

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

8 hours ago

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

8 hours ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

8 hours ago