LATEST NEWS

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു, കയറ്റുമതിക്ക് 99 ശതമാനം തീരുവ ഇളവ്

ലണ്ടൻ: വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്.ടി.എ) ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സുമാണ് കരാർ ഒപ്പു വച്ചത്. മോദിയും സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരുന്നു കരാറിൽ ഒപ്പു വച്ചത്. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കോടിക്കണക്കിന് വ്യാപാര-നിക്ഷേപ അവസരങ്ങള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെക്കേഴ്‌സിലെ ഔദ്യോഗിക വസതിയില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, യു കെ ചാന്‍സലര്‍ റീവ്‌സ് എന്നിവരും സംബന്ധിച്ചു. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 99 ശതമാനം താരിഫ് ഇളവ് ലഭിക്കും. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും തുണിത്തരങ്ങള്‍, തുകല്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യന്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകും. ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ബ്രിട്ടീഷ് വിസ്‌കി, ഓട്ടോമൊബൈലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ തീരുവ കുറയും. സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. യുകെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും.

എല്ലാ മേഖലകളിലുമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സമഗ്രമായ വിപണി പ്രവേശനം ഉറപ്പാക്കാന്‍ വ്യാപാര കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ വ്യാപാര മൂല്യങ്ങളുടെ ഏകദേശം 100 ശതമാനം ഉള്‍ക്കൊള്ളുന്ന താരിഫ് ലൈനുകളുടെ (ഉല്‍പ്പന്ന വിഭാഗങ്ങള്‍) ഏകദേശം 99 ശതമാനം താരിഫ് ഒഴിവാക്കുന്നതിലൂടെ ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ‘ചരിത്രപരമായ ദിവസം, ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണിതെ’ന്ന് മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
SUMMARY: India-UK sign free trade agreement, 99 percent duty exemption on exports

NEWS DESK

Recent Posts

കാസറഗോഡ് ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…

52 minutes ago

ആഗോള അയ്യപ്പസംഗമം; ഉപാധികളോടെ അനുമതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…

2 hours ago

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…

3 hours ago

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…

3 hours ago

പതിനേഴുവയസുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…

4 hours ago

സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…

5 hours ago