ഫിഡെ ചെസ് ഒളിംപ്യാഡില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ചെസ് ഒളിംപ്യാഡില്‍ ആദ്യമായി ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഗുകേഷ് ഡി., പ്രഗ്നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ സംഘമാണ് കിരീടം നേടിയത്.
സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തില്‍ എത്തിച്ചത്. നിലവിൽ പോയിന്റ് നിലയില്‍ ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാലും ചൈനയ്ക്ക് ഇന്ത്യയെ മറികടക്കാനാവില്ല.
ഓപ്പണ്‍ വിഭാഗം പത്താം റൗണ്ടില്‍ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചു (2.51.5). ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും, ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് അരോണിയന്‍ മത്സരം സമനിലയിലായി അവസാനിച്ചു.
TAGS: SPORTS | CHESS
SUMMARY: India won gold in chess olympiad for first time
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…