ജയ്പൂർ: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില് നിന്നും അകലെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചാണ് അപകടം. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്. ബാർമർ സെക്ടറില് കഴിഞ്ഞ ദിവസം രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടത്. ഇതേതുടർന്നാണ് അപകടമുണ്ടായതെന്ന് വ്യോമസേന വ്യക്തമാക്കി. സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയർഫോഴ്സ് അറിയിച്ചു.
TAGS: RAJASTHAN | SPICE JET | CRASH
SUMMARY: Indian Air Force MiG-29 fighter jet crashes during training flight
ന്യൂഡൽഹി: രാഷ്ട്രപതിയില് നിന്നും ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില് വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില് ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്ഖർ സല്മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര് വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്, തടാകങ്ങള്, ഒഴുക്ക് കുറഞ്ഞ തോടുകള് തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല് അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല് കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…