ബെംഗളൂരു: മാധ്യമപ്രവർത്തനം പഠിക്കാൻ ആളുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജേർണലിസം കോഴ്സ് അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ. കോഴ്സില്‍ ചേരാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎന്‍എം നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 വർഷക്കാലം രാജ്യത്തെ ജേണലിസം പഠന കേന്ദ്രങ്ങളിലെ മുന്‍നിര സ്ഥാപനമാണ് ഐഐജെഎന്‍എം. 2024-25ലെ അക്കാദമിക വര്‍ഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ തുക തിരികെ നല്‍കുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. ഫീ തിരികെ നൽകാൻ ബാങ്ക് വിവരങ്ങള്‍ ചോദിച്ച് ഐഐജെഎന്‍എം വിദ്യാർഥികളുടെ മെയില്‍ അയച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മറ്റ് മാര്‍ഗമില്ലെന്നും ഐഐജെഎന്‍എം വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ പണം മടക്കി നല്‍കുമെന്നും സ്ഥാപനം വിദ്യാർഥികളോട് വ്യക്തമാക്കി. വലിയ സാമ്പത്തിക നഷ്ടം വരാതിരിക്കാനാണ് 24 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം കോഴ്സ് അവസാനിപ്പിക്കുന്നത്. പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍, മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.
TAGS: BENGALURU UPDATES | IIJNM
SUMMARY: Indian Institute of Journalism and New Media closes door for admissions
ടെഹ്റാന്: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…