Categories: KERALATOP NEWS

നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയിൽ വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു. കുവൈറ്റ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ചായിരുന്നു നാലാമത് ലോക കേരള സഭ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചർച്ചകളും നടന്നു.

മേഖലാ യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചർച്ചയായി. എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ചു നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവാസി മിഷൻ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഇരുദയ രാജന്‌ നൽകി പ്രകാശിപ്പിച്ചു. ലോക കേരളസഭയുടെ സമീപനരേഖയും അദ്ദേഹം അവതരിപ്പിച്ചു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ലോക കേരളസഭയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

മന്ത്രി കെ രാജൻ, പി ശ്രീരാമകൃഷ്‌ണൻ, ഒ വി മുസ്‌തഫ, ജെ കെ മേനോൻ, സി വി റപ്പായി, ജോൺ ബ്രിട്ടാസ്‌ എംപി, കെ ടി ജലീൽ, കെ ജി സജീവ്‌, ജോവിറ്റ തോമസ്‌, ഡോ. ബാബു സ്റ്റീഫൻ, ഗോകുലം ഗോപാലൻ, കെ വി അബ്ദുൾഖാദർ, എം അനിരുദ്ധൻ എന്നിവരായിരുന്നു പ്രസീഡിയം. ഇതിൽ അംഗങ്ങളായ ഡോ. എം എ യൂസഫലിക്കും ഡോ. രവി പിള്ളയ്‌ക്കും ആരോഗ്യ കാരണങ്ങളാൽ പങ്കെടുക്കാനായില്ല.

ശനിയാഴ്ച രാവിലെ ഒമ്പതരയ്‌ക്ക്‌ നടപടികൾ പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നുനടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോട് കൂടി നാലാം ലോക കേരള സഭയ്ക്ക് സമാപനമാകും.

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മൂന്നിൽ നിന്ന് ഒന്നര ദിവസമായി ചുരുക്കിയിരുന്നു. ഉദ്ഘാടന പൊതുസമ്മേളനവും കലാപരിപാടികളും ഉപേക്ഷിച്ചിരുന്നു. 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസികളാണ്‌ ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.

<BR>
TAGS : LOKA KERALA SABHA | NORKA ROOTS
SUMMARY : The 4th Lok Kerala Sabha concludes today

Savre Digital

Recent Posts

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…

32 minutes ago

ചൂടിനെ മാത്രമല്ല, ഇടിമിന്നലിനെയും പേടിക്കണം; അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…

32 minutes ago

കൂലിയില്ല, കുടിവെള്ളമില്ല, ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണി;  മലയാളിയടക്കം 18 പേരെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഹാസൻ  ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…

42 minutes ago

കോഴിക്കോട്ടെ 16കാരിയുടെ കൊലപാതകം: ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…

56 minutes ago

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…

2 hours ago

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

2 hours ago