മസ്‌കറ്റ്: ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു ഇത്. പരിശീലക കുപ്പായത്തിൽ മലയാളി താരത്തിന്റെ തകർപ്പൻ തുടക്കം കൂടിയാണിത്.
ഹാട്രിക് ഉൾപ്പടെ പാകിസ്താൻ വലയിൽ നാലു ഗോളുകൾ നിറച്ച അരയ്ജീത് സിംഗ് ഹുൻഡാലാണ് ഇന്ത്യൻ നിരയുടെ നട്ടെല്ലായത്. 4,8,47,54 മിനിട്ടുകളിലായിരുന്നു ഹുൻഡാലിന്റെ ഗോളുകൾ. ദിൽരാജ് സിംഗാണ് ഒരു ഗോൾ നേടിയത്. പാകിസ്താന് വേണ്ടി സൂഫിയാൻ ഇരട്ട ഗോളുകൾ നേടി. ഹനാൻ ഷാഹിദിൻ്റേതാണ് മൂന്നാം ഗോൾ. മലേഷ്യയെ 3-1 ന് തകർത്താണ് ഇന്ത്യ സെമിയിൽ കയറിയത്.
TAGS: SPORTS | HOCKEY
SUMMARY: Araijeet Singh Hundal Stars As India Thrash Pakistan To Clinch 5th Title
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…