LATEST NEWS

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

ന്യൂഡൽഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) കൊലപ്പെടുത്തിയത്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്.

ഡൗൺടൗൺ സ്യൂട്ട് എന്ന മോട്ടലിൽ വെച്ചാണ് സംഭവം. ടെക്സാസിലെ ടെൻസൺ ഗോൾഫ് കോഴ്സിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പോലീസ് ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്തിരിക്കുന്ന ദൃശ്യങ്ങൾ സ്കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്.

കോബോസ് മാർടിനെസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാൾ മുമ്പും പിടിയിലായിരുന്നു. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ഇന്ത്യൻ അധികൃതർ പറഞ്ഞു.
SUMMARY: Indian-origin man beheaded in America

NEWS DESK

Recent Posts

മധ്യപ്രദേശിൽ മലിനജലം കുടിച്ച് 7 പേർ മരിച്ചു; നൂറോളം പേർ ഗുരുതരാവസ്ഥയിൽ

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…

8 hours ago

ബ്രഹ്മാണ്ഡ ചിത്രം ’45’-ന്റെ മലയാളം പതിപ്പ് നാളെ മുതൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…

8 hours ago

റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…

9 hours ago

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ സി​ബി​ന…

10 hours ago

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…

10 hours ago

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

11 hours ago