KERALA

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രേസിയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി.

വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സംഭവം. കലൂരിൽ ഇവർ നടത്തിയിരുന്ന കടയിലെത്തിയാണ്‌ മകൻ ആക്രമിച്ചതെന്ന്‌ നോർത്ത്‌ പോലീസ്‌ പറഞ്ഞു. ശരീരത്തിൽ മൂന്നിടത്ത്‌ കുത്തേറ്റ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ്‌ വിവരം. പോലീസ്‌ സ്ഥലത്തെത്തിയപ്പോഴേക്കും മകൻ ഓടി രക്ഷപ്പെട്ടു. തടയാൻ ശ്രമിച്ച ഇയാളുടെ അച്ഛനും പരിക്കുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസിന്‌ പരാതി ലഭിച്ചിട്ടില്ല.

2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ‍ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.
SUMMARY: Former Kochi Corporation councilor Gracy Joseph stabbed; attacked by her son

NEWS DESK

Recent Posts

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

30 minutes ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

1 hour ago

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

2 hours ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

2 hours ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

3 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

3 hours ago