ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതുക്കിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ നിയമം ബാധകമല്ല. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു. മുൻകൂട്ടി യാത്ര ബുക്ക് ചെയ്യുന്നവർക്ക് ട്രെയിൻ സമയമാറ്റവും സർവീസ് റദ്ദാക്കുന്നതും മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് അഡ്വാൻസ്ഡ് ബുക്കിങ് കാലയളവിൽ മാറ്റം കൊണ്ടുവന്നതെന്ന് റെയിൽവേ വ്യക്തമാക്കി.
TAGS: NATIONAL | INDIAN RAILWAY
SUMMARY: Indian railway reduces reservation booking time for trains
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…