ഒട്ടാവ: കാനഡയില്‍ നാലു ദിവസം മുമ്ബ് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വൻഷികയാണ് മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടര വർഷം മുമ്പാണ് വൻഷിക ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്.
വിദ്യാർഥിനിയുടെ മരണത്തില്‍ കാനഡയിലെ ഇന്ത്യൻ ഹൈകമീഷൻ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങള്‍ നല്‍കുമെന്നും അവർ ഉറപ്പു നല്‍കി. ഏപ്രില്‍ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാർഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ നാലുദിവസത്തിനു ശേഷം ബീച്ചില്‍ നിന്ന് വൻഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Indian student missing from Canada four days ago found dead
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…