ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍ അടങ്ങുന്നതാണ് സ്പോൺസര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സി.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വനിതാ ടീം ഇതേ ജേഴ്സി ധരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് മുന്‍ ബിസിസിഐ സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയര്‍മാനുമായ ജയ് ഷാ ആണ് പുതിയ ജേഴ്സി അനാവരണം ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യൻ ടീം പഴയ ജേഴ്സി ധരിച്ചായിരുന്നു കളിക്കാനിറങ്ങിയത്.
അതേസമയം വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം പുതിയ ജേഴ്സി ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പങ്കെടുക്കാനായില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്.
TAGS: CRICKET
SUMMARY: Indian team unlocks new jersey for Champions trophy
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…
കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…