Categories: SPORTSTOP NEWS

എകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിത ടീം

എകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. തുടക്കം തന്നെ ​ഗംഭീരമാക്കിയ ആശ ശോഭനയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യൻ ടീമിന് അനായാസ ജയം സമ്മാനിച്ചത്. സെഞ്ച്വറി നേടിയ മന്ദാനയാണ് മാച്ചിലെ താരം. സ്കോർ – ഇന്ത്യ 265/8. ദക്ഷിണാഫ്രിക്ക 122ന് പുറത്തായിരുന്നു. ഇന്ത്യൻ വനിതകൾക്ക് 143 റൺസിന്റെ വിജയമാണ് സ്വന്തമാക്കാനായത്.

ഏകദിനത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ മലയാളി താരം ആശാ ശോഭന 8.4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റാണ് വീഴ്ത്തിയത്. സ്മൃതി മന്ദാന 127 പന്തിൽ 117 റൺസ് നേടി. 7,000 അന്താരാഷ്‌ട്ര റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരം കൂടിയാണ് സ്മൃതി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിജയം നേടിയത്.

33 റൺസെടുത്ത സുനെലസ് ആണ് ​ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടീമിലെ ഏഴു പേർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയുടെ പൂജ വസ്ത്രാക്കർ,രേണുക സിം​ഗ്, രാധാ യാഥവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ദീപ്തി ശർമ്മയ്‌ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

TAGS: SPORTS| WOMEN CRICKET
SUMMARY: Indian women team won against south africa in odi match

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago