LATEST NEWS

ഇന്ത്യക്കാര്‍ ഉടൻ തെഹ്റാൻ വിടണം; നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

ടെഹ്‌റാൻ: ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നല്‍കി. ഏതുതരം വിസ എന്ന് പരിഗണിക്കാതെ നിർദേശങ്ങള്‍ പാലിക്കണം. തെഹ്റാനിലെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നിർദേശം. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.

അതിർത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്‌പോർട്ട് നമ്പറുകള്‍, വാഹന സവിശേഷതകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാൻ ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാൻ ആഗ്രഹിക്കുന്ന അതിർത്തിയും നല്‍കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെ തുടർന്ന് ഇന്ത്യക്കാർ ഉടൻ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ടെഹ്റാൻ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.

ഇറാനിയൻ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവർ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്സ് അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും ഇന്ത്യൻ പൗരന്മാരോട് അവരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി അത് പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

SUMMARY : Indians should leave Tehran immediately; Ministry of External Affairs issues advisory

NEWS BUREAU

Recent Posts

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്.…

28 minutes ago

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

1 hour ago

പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച്‌ കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…

1 hour ago

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

2 hours ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

3 hours ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

3 hours ago