ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിന്റെ നിർണായക പരീക്ഷണം റഷ്യയിൽ നടക്കും. എൻജിനെ വിമാനത്തിൽ ഘടിപ്പിച്ച് 40,000 അടി ഉയരത്തിൽ പറക്കൽ പരീക്ഷണമാണിത്. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് എന്നിവ 20 ശാസ്ത്രജ്ഞരും വിദഗ്ദ്ധരും വിലയിരുത്തും. അടുത്തിടെ നടന്ന ഗ്രൗണ്ട് ടെസ്റ്റുകളില്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രകടനം എഞ്ചിൻ കാഴ്ചവെച്ചതോടെയാണ് ഫ്ലൈറ്റ് ട്രയല്‍ നടക്കാന്‍ പോകുന്നത്. ഒരുമാസം നീളുന്ന പരീക്ഷണത്തിൽ റഷ്യന്‍ വിമാനമായ ഇല്യൂഷന്‍-2-76 ലാണ് കാവേരി എഞ്ചിൻ ഘടിപ്പിക്കുക.
ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജി.ടി.ആർ.ഇ) ടർബോ ഫാൻ എൻജിനായ കാവേരി വികസിപ്പിച്ചത്. പരീക്ഷണം തൃപ്‌തികരമെങ്കിൽ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇന്ത്യ നിർമ്മിക്കുന്ന ആത്യാധുനിക യുദ്ധവിമാനമായ ഘാതകിൽ കാവേരി എൻജിൻ ഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
യുദ്ധ വിമാനങ്ങൾക്കുവേണ്ടി പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പിൻജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി. ഹിന്ദുസ്ഥാൻ വിമാന നിർമ്മാണ കമ്പനിയുടേ തേജസ് എന്ന ഭാരം കുറഞ്ഞ പോർ വിമാനത്തിന് (Light Combat aircraft-LCA) ഉപയോഗിക്കാനായാണ് ഈ എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു.
<BR>
TAGS : GTRE GTX-35VS Kaveri | KAVERI ENGINE TEST
SUMMARY : India’s indigenously developed Kaveri engine aircraft tested in Russia
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…