Categories: LATEST NEWS

ഇന്ത്യയില്‍ ശിശു മരണ നിരക്ക് യു എസിനെക്കാള്‍ കുറവ്; ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം

തിരുവനന്തപുരം: ലോകത്തിനും രാജ്യത്തിനും വീണ്ടും മാതൃകയായി കേരളം. രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് പുതിയ റിപ്പോർട്ട്. കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചാണെന്നാണ് ഏറ്റവും പുതിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശുമരണ നിരക്ക് 5.6 ആണെന്നും വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്കെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിന്റെ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാആരോഗ്യ പ്രവർത്തകരോടും സഹപ്രവർത്തകരോടും മന്ത്രി നന്ദി പറഞ്ഞു.

കേരളത്തിലെ നവജാത ശിശു മരണ നിരക്ക് നാലിൽ താഴെയാണ്. ദേശീയ തലത്തിൽ 18 ഉള്ളപ്പോഴാണ് കേരളം നാലിൽ എത്തിയത്. ഇത് വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ ആറിൽ നിന്നാണ് മികച്ച പ്രവർത്തനങ്ങളിലൂടെ അഞ്ച് ആക്കി കുറയ്ക്കാനായത്. 2023-ൽ 1,000 കുഞ്ഞുങ്ങളിൽ അഞ്ച് മരണങ്ങൾ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 1,000 ജനനങ്ങളിൽ 5.6 എന്ന നിരക്കിനേക്കാൾ കുറവാണ്.

കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചു. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും ആറ് ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. ജന്മനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി.

കുഞ്ഞുങ്ങളിൽ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാധിച്ചു.

കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായി. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ ഈ സർക്കാരിന്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങൾ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.
SUMMARY: Infant mortality rate in India is lower than in the US; Kerala is the state with the lowest rate

NEWS DESK

Recent Posts

പുലിക്കളിയുടെ അകമ്പടിയോടെ ബെംഗളൂരു കേരളസമാജത്തിന്റെ ഗൃഹാങ്കണ പൂക്കള മത്സരം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…

1 hour ago

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…

2 hours ago

വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് 8 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…

4 hours ago

കൊല്ലത്ത് ക്ഷേത്രത്തില്‍ ഓപറേഷൻ സിന്ദൂര്‍ എന്നെഴുതി പൂക്കളം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…

5 hours ago

ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് മരണം

അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…

5 hours ago

കുന്നംകുളം കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്പെൻഷന് ശിപാര്‍ശ

തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…

5 hours ago